കുറച്ചു മാസങ്ങള്ക്കു മുന്പേ, ഞാനും കുറച്ചു സുഹൃത്തുക്കളും ചേറ്ന്നു, കേരളത്തിന്റ്റെ തെക്കു വടക്കു, ഏകദേശം ൧൨൦൦ കിലോമീറ്റര് ദൂരം കാല് നടയായി സഞ്ചരിച്ചു. ഈ യാത്രയ്ക്കു ഔപചാരികമായി സംഘാടനയും പ്രസ്ഥാവിത ലക്ഷ്യങ്ങളും ഉണ്ടായിരുന്നെങ്കിലും, ഇതില് എനിക്കുള്ള പങ്കിനു സ്വാര്ഥ വശങ്ങളുണ്ടായിരുന്നു. ഞാന് ജനിച്ചുവളര്ന്ന നാടും, എന്റ്റെ സംസ്കാരത്തേയും പശ്ചാത്തലത്തേയും നേരിട്ടു കാണണം എന്ന ആഗ്രഹം. ൪൪ ദിവസം വേണ്ടി വന്ന ഈ പതയാത്രയില് അത്യധികം ആധിതേയ മര്യാദയും അത്യധികം അപമര്യാദയും കണ്ടുമുട്ടുവാന് കഴിഞ്ഞു.

ഈ കഴിഞ്ഞ രണ്ടു വര്ഷത്തോളം ബ്രിട്ടനില് (യു.കെ) താമസമാക്കു സ്വന്തം നാടിനൊപ്പം കരുതുകയും, ഇവിടുത്തെ നാട്ടുകാരുടെ ഓപ്പം തന്നെ ഭാഷാവൈപുണ്യം ഉള്ളതിനാലും, ബ്രിട്ടീഷ് ദ്വീപുകളുടെ കുറുകെയും ഇതുപോലെ നടന്നാല് എന്താണ് എന്നൊരു വ്യാമോഹം. രണ്ടു മൂന്നു കാരണങ്ങള്ക്കു വേണ്ടി ഇതു ചെയുവാന് കഴിയും:

- ഏതെങ്കിലും ഒരു നല്ല കാര്യത്തിനായി നടക്കുക

- പ്രാദേശിക കൃഷി ഭലങ്ങള് മാത്രം ഭക്ഷിക്കുക

- സാംസ്കാരിക അവബോധത്തിനായി നടക്കുക: ഉദാഹരണത്തിനു മുണ്ടു ഉടുത്തുകൊണ്ട് നടക്കുക, അത്യാഹിതം ഒഴിച്ചാല് മലയാളം മാത്രം സംസാരിക്കുക

കൂടുതല് ആശയങ്ങള് സ്വാഗതം.

നിര്ഭാഗ്യവശാല്, ഞാന് ഈ രാജ്യം വിടുകയാണ്. എങ്കിലും ഞാന് ഈ വര്ഷം പുറകെ ഇട്ടിട്ടു വരുന്ന വസന്തകാലം പോലെ തന്നെ പല വസന്ത കാലങ്ങളും ഭാവിയില് ഉണ്ടാകും എന്നു ആശിക്കാം.

In English:

A couple of months ago, a couple of friends and I walked [1] about 1200 kilometres along the length of Keralam, the southern state in the Republic of India, where I was grew up. While the walk itself was formally organised and had a stated objective, my private motivations had selfish aspects to it. I wanted to see my country, to meet my culture and background face to face, and to understand why I am the way I am. In the course of our walk which spanned about 44 days, we met with extraordinary hospitality, and extraordinary hostility.

Having lived in the United Kingdom for about two years now, and being fluent in the local language sufficiently to masquerade myself as being British, I’m tempted to think what it would be like to try walking across the British Isles in an attempt to understand this country that I have called home. A couple of options come to mind.

- Go on a walk for a cause:

- Buy and eat from local produce; ie; no supermarkets/imports.

- Walk to spread cultural awareness, for eg: wear a sarong/dhoti during the walk. Speak only malayalam, unless in an emergency.

Further ideas welcome.

Unfortunately, I’m leaving the country soon, but hopefully, there will be many pretty Spring seasons as the one I’m leaving behind.

[1] http://www.freedomwalk.in/


About this entry